Saturday, September 13, 2008

കാടിന്റെ രോദനം

----------------------------------------------------------------------------------------------
പ്രകൃതി സ്നേഹികള്‍ എന്ന ഒരു കൂട്ടം ആളുകള്‍ ഇന്ന് വംശനാശഭീഷണിയില്‍ ആണു. ഉള്ളവര്‍ തന്നെ ഇന്ന് മിമിക്രിക്കാര്‍ക്ക് അനുകരിക്കാനുളള കോമാളികള്‍ ആയി മാറിയിരിക്കുന്നു. അവരുടെ വാക്കുകളെ വികസനത്തിന്റെ പേരില്‍ നിഷ്പ്രഭമാക്കുന്നു. അവരുടെ ന്യായങ്ങള്‍ തെറ്റിധരിക്കപ്പെട്ട സമൂഹത്തിന്റെ മുന്നില്‍ ചോദ്യം ചെയ്യപ്പെടുന്നു. എന്റെ ഈ വരികള്‍ അവരുടെ പേരില്‍ സമര്‍പ്പിക്കുന്നു.
-----------------------------------------------------------------------------------------------

മനുഷ്യാ നീ കേള്‍ക്കുന്നില്ലേ കാടിന്റെ മുറവിളി ,
കാട്ടുചോലതന്‍ ദു:ഖാര്‍ദ്ര സംഗീതത്തേന്മൊഴി .
കൊല്ലവര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ,
പടുകൂറ്റന്‍ അരയാലിന്‍ വേരുകള്‍ മുറിഞ്ഞുവോ ?

പൊട്ടിത്തെറിക്കുന്ന പഴമയുടെ ശിഥിലങ്ങള്‍ -
അട്ടഹാസങ്ങല്‍ക്ക് മുട്ടുമടക്കുന്നോ ?
തച്ചുടക്കപ്പെട്ട വാസസ്ഥലങ്ങളെ തേടി -
അലയുന്നല്ലോ കാടിന്റെ സന്തതികള്‍ ‍.

അവയുടെ രോദനം കാട്ടില്‍ അലയുന്നുവോ ?
അറിയുന്നു ഞാനതിന്‍ മൂകസാക്ഷിയായ് .
വെട്ടിത്തിളങ്ങുന്നൊരു കഠാരതന്‍ വായ്ത്തല ,
പൊട്ടിച്ചിരിക്കുന്നല്ലൊ നിണസ്വാദറിഞ്ഞപ്പോള്‍ .

ക്രൂരനാം നായുടെ വായില്‍ പിടക്കുന്നു ,
വാസസ്ഥലം തേടും മുയലിന്‍ കുഞ്ഞുങ്ങള്‍ .
ഇണയെ ഞെരിക്കുന്ന കാഴ്ച്ച കണ്ടിന്നിവര്‍ -
ഹൃദയം പൊട്ടിക്കേഴുന്ന കാഴ്ച്ചകള്‍ .

വായ് തുറന്നെത്തുന്ന തീ ജ്വാലകള്‍ക്കുള്ളില്‍ ,
ഉയരുന്ന ജീവന്റെ മുഗ്ധമാം തേങ്ങലുകള്‍ .
കാവി പുതച്ചുകൊണ്ടകലുന്ന ആകാശസീമയിലെങ്ങോ -
കേള്‍ക്കായ് ഞാറപ്പക്ഷിതന്‍ രോദനം .

സ്വാര്‍ദ്ധലാഭത്തിന്റെ മൂര്‍ഛയാലിന്നിവര്‍ -
വെട്ടി വീഴ്ത്തുന്നല്ലൊ കാലത്തിന്‍ സാക്ഷിയെ.
പുള്ളുവന്‍ പാട്ടിനും, കാവിനും, സര്‍പ്പങ്ങള്‍ക്കും ,
ഭക്ത ജനങ്ങള്‍ക്കും ഭ്രഷ്ട് കല്‍പ്പിച്ചുവോ ?

അറിയുന്നതില്ലിവര്‍ അറിയേണ്ടതൊന്നുമേ ,
പ്രകൃതിയെ , അവളുടെ സ്നേഹവാത്സല്യങ്ങളെ .
ആ മൃദുല കൈകളെ തട്ടിത്തെറിപ്പിച്ച് -
സ്വാഗതം അരുളുന്നതഗ്നി സ്പുലിംഗങ്ങള്‍.

ഓര്‍ക്കുക - ആ മൃദുല കൈകളെ തട്ടിത്തെറിപ്പിച്ച് നിങ്ങള്‍ നേടി എന്ന് അവകാശപ്പെടുന്നത് എല്ലാം തന്നെ , സര്‍വ നാശത്തിനായി തയ്യാറെടുക്കുന്ന ഒരു വന്‍ പൊട്ടിത്തെറിക്കുള്ള ഇന്ധനം മാത്രമാണു !.

12 comments:

Anonymous said...

പ്രകൃതി സ്നേഹം ഓരോരുത്തര്‍ക്കും ഉണ്ടായാല്‍ മരിക്കുന്ന മണ്ണിനെ രക്ഷിച്ചെടുക്കാം, ആഗോളതാപനം നിര്‍വീര്യമാക്കാം, മണ്ണിരകളെ ഊട്ടി വളര്‍ത്താം.

ഹരിശങ്കരനശോകൻ said...

its diffikult 2 lov nature in dis times of selfishness

Anonymous said...

snehamanakhila saramoozhiyil sneha saramiha lokamekamam......
prakruthiye snehikkuka ennu pranjaal ee lokathine muzhuvanayi athinte sakala nanamakalodu koodiyum angeekarikkukayum swamseekarikkukayum cheyyalakunnu....
prakruthi mathavanu.....
prakruthi sneham anirvachaneeyavum akalkithavumaya snehathinte bahirspuranamanu.....
anganeyulla manassukalkke ee lokathine nilanirhtanavu...
iniyuminiyum prakruthisnehikal undavatte thankalude kavithayil koodi......asamsakal....puthiya pareekshanathinu

ഞാന്‍ ഇരിങ്ങല്‍ said...

കവിത വായിച്ചു.
വീണ്ടും എഴുതുക.
പുതിയ കവിതകളും പഴയകവിതകളും വായിക്കുകയും വായനക്കാരന്‍ റെ മനസ്സ് മനസ്സിലാക്കുവാനും ശ്രമിക്കുമല്ലോ
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Adv.P.Vinodji said...

അറിയാതെ ജനനിയെ പരിണയിച്ചൊരു യവനതരുണന്റെ കഥയെത്ര പഴകി...
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവർ വസുധയുടെ വസ്ത്രമുരിയുന്നു....

പ്രക്രുതി അമ്മയാണെന്ന തിരിച്ചറിവ്, ബോധം നഷ്ടപ്പെട്ടിരിക്കുന്നു..

അശോക് കർത്താ said...

ഇതു വായിക്കാതെ പോയിരുന്നെങ്കില്‍ എന്ന് ഞാനിപ്പോഴാലൊചിക്കുകയാണു. പൊതുവേ കവിത എനിക്ക് വഴ്ങ്ങുകയോ ഞാന്‍ കവിത ആസ്വദിക്കുകയോ ചെയ്യുന്നത് ചുരുക്കം. ഇത് അനൂപിന്റെ ആന്തരിക ശുദ്ധികൊണ്ട് തീപിടിക്കുന്നതായി തീര്‍ന്നിരിക്കുന്നു. എനിക്കിഷ്ടപ്പെട്ടു

jp said...

പ്രകൃതിയും പച്ചയുമൊക്കെ ഇന്ന് ഒരു പൊങ്ങച്ചച്ചരക്കാണ് പലര്‍ക്കും.
പ്രകൃതിയെപ്പറ്റി പറയുന്നവനെ വികസനവിരുദ്ധനും രാജ്യദ്രോഹിയുമാക്കാന്‍ മറ്റു ചിലരും.
ഈ പ്രപഞ്ചത്തിന്റെ അവകാശികള്‍ നമ്മള്‍ മാത്രമല്ല. പുഴുക്കളും പുല്‍ക്കൊടികളും പറവകളുമൊക്കെ അതിന്റെ അവകാശികള്‍ തന്നെ. മാത്രമല്ല ഇതൊരു പരസ്പരാശ്രയത്വത്താല്‍ മാത്രം നിലനിന്നു പോകുന്നതുമല്ലേ?
അതു മനസ്സിലാക്കുന്നവന്‍ വിശ്വപ്രേമി.
കൂടുതല്‍ വായിയ്ക്കുക..എഴുതുക.
----------------------------------
എന്റെ അനൂപേ, ആ കവിത വഴങ്ങാത്ത ചേട്ടനെക്കൊണ്ട് ഇതു മുഴുവന്‍ വിഴുങ്ങിച്ചില്ലേ? അതിയാനിനി അജീര്‍ണ്ണം പിടിപെട്ട് നഷ്ടപരിഹാരത്തിനു വരും. ഒരു കരുതല്‍ നല്ലതാ.

v!N!th@ said...

hellow anoop...dont stop your pen with this .... I am sure that you have a good future ...

May god bless you to seize all ur dreams..

good luck

ദിനേശന്‍ വരിക്കോളി said...
This comment has been removed by a blog administrator.
ശ്രീ said...

എന്റെ ബ്ലോഗില്‍ ചോദിച്ച സംശയത്തിന്റെ മറുപടി ആയിട്ടാണ് ഈ കമന്റ്. 2009 ലെ ഏത് ദിവസങ്ങളേയും ഏത് ആഴ്ചയാണെന്ന് കണ്ടു പിടിയ്ക്കാനുള്ള വിദ്യ ആണ് അത്.

2009 jan 1 - 1+3 = 4 then 4/7 എന്നു വരുമ്പോള്‍ ഹരണഫലം 0 ആയും ശിഷ്ടം 4 തന്നെ ആയും കണക്കാക്കാമല്ലോ. അതായത് 4 എന്നാല്‍ വ്യാഴം. ശരിയാകുന്നില്ലേ? :)
അത് എല്ലാവര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ എന്നു കരുതിയാണ് എടുത്തെഴുതാതിരുന്നത്. അതായത് 7 ല്‍ താഴെയുള്ള സംഖ്യകളുടെ കാര്യത്തില്‍ ഹരിയ്ക്കാതെ അവയെ ശിഷ്ടമായി കണക്കാക്കാവുന്നതാണ് :)

musafir said...

i am agnivesh.thank you for your sweet words and sweet hits.ninkal paranjathupoley parayaan aa commentukal ezhuthiya ninkalkku mathramey kazhiyooo... iam sure. entey koodi manassiney abhinandichathinu thank you.

shanthakumar said...

this is a fantastic approach
which input impulse for both language n nature Congrats.. go for big