Wednesday, March 28, 2007

നിങ്ങള്‍ പറയൂ

പ്രിയ വായനക്കാരെ,

എത്രയോ വലിയ ജീനിയസുകള് ആയ മലയളികള് വിദേശത്തും സ്വദേശത്തും വലിയ വലിയ കമ്പനികളില്
ജോലി ചെയ്യുന്നുണ്ടല്ലോ, മാത്രമല്ല , സ്വന്തം ഉടമസ്തതയില്‍ പല കമ്പനികളും ഉണ്ട് . എന്നാല്‍ മലയാളം ശരിയായി എഴുതാനുള്ള ഒരു യൂണികോട് ഇതുവരെ ഉണ്ടായിട്ടില്ല എന്നത് അത്യന്തം ഖേദകരം തന്നെ. നിങ്ങള്‍ എന്തു പറയുന്നു ? ഇതില്‍ നിങ്ങള്‍ ത്രിപ്തരാണോ??

9 comments:

Ajith said...

തീര്‍ത്തും ശരിയാണ് അനൂപേ!!!!!!!
തന്നമ്പലം പൂജിക്കാതെ
പൊന്നമ്പലം പൂജിക്കുന്നവരാണ് നമ്മളില്‍ ഏവരും!!!!

സ്വന്തം കാര്യം നടത്താതെ മറ്റുള്ളവരുടെ കാര്യം നടത്തുന്നവര്‍ എന്നു സാരം...
അജിത്ത് പോളക്കുളത്ത്

G.manu said...

enkilum ithrathOlam ethiyille ..
chunakkuttanmar iniyum puthia version kontuvarum ...kathrikkam...

സിബു::cibu said...

അനൂപേ, എന്താണ് ഇന്നത്തെ യുണീക്കോഡിന്റെ പോരായ്മകളായി താങ്കള്‍ കാണുന്നത്‌ എന്നൊന്ന്‌ വിശദീകരിക്കാമോ? പലപ്പോഴും അത്‌ കോണ്‍‌ഫിഗരേഷന്‍ പ്രശ്നം മാത്രമായിരിക്കാറുണ്ട്‌.

Haree | ഹരീ said...

മലയാളം യൂണിക്കോഡില്‍ ചില്ലറ പ്രശ്നങ്ങള്‍ ഇല്ലായ്കയില്ല. എന്നാലത് സാങ്കേതിക വിദഗ്ദ്ധരുടെ അലംഭാവമാണെന്ന ചിന്ത തീരെ ശരിയല്ല. മലയാളത്തിന്റെ ഭാഷാപരമായ ഘടനയുടെ സങ്കീര്‍ണ്ണതമൂലമാണ് കമ്പ്യൂട്ടര്‍ യൂണിക്കോഡ് ഭാഷയില്‍ ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത്. ചില്ലക്ഷരങ്ങളാണ് പ്രധാന പ്രശ്നം, എന്നാല്‍ അതും ചില സോഫ്റ്റ്‌വെയറുകളില്‍ മാത്രം. അതിവിദൂരമല്ലാത്ത ഭാവിയില്‍ പൂര്‍ണ്ണമായും തെറ്റുകുറ്റങ്ങളൊഴിവാക്കിയ യൂണിക്കോഡ് ഫോണ്ട് നമുക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

അമ്ബലപ്പുഴ - അമ്പലപ്പുഴ (ampalappuzha) എന്നെഴുതിയാല്‍ നന്നായി കാണിക്കുമല്ലോ!

സിബു പറഞ്ഞതുപോലെ, ഇപ്പോഴത്തെ യൂണിക്കോഡിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. AnjaliOldLipi.ttf ആണ് ഭൂരിപക്ഷവും ഉപയോഗിക്കുന്നത്. അതിലെ ഏറ്റവും പുതിയ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്ത് നോക്കൂ. അത് ഇവിടെ ലഭിക്കും.
--

കേരളഫാർമർ/keralafarmer said...

എക്സ്പ്ലോററില്‍ എനിക്കൊരു പ്രശ്നവും കാണുവാന്‍ കഴിയുന്നില്ലല്ലോ. ഫയര്‍ ഫോക്സിലും പ്ലോക്കിലും മറ്റും ചില്ലുകളില്‍ പ്രശ്നം കാണാറുണ്ട്‌. എനിക്ക്‌ പല ഫോണ്ടുകളെയും വരമൊഴി എഡിറ്ററിലൂടേ യൂനിക്കോഡിലേക്ക്‌ മാറ്റുവാനും കഴിയുന്നു. ഞാന്‍ കാണുന്ന കുറവ്‌ മാധ്യമങ്ങള്‍ യൂണികോഡിലേയ്ക്ക്‌ വരാത്താതു മാത്രമാണ്. മലയാളം വാക്കുകള്‍ സെര്‍ച്ച്‌ ചെയ്താല്‍ റിസല്‍ട്ടുകള്‍ തരുന്ന യൂണികോഡിനെ ഇത്രത്തോളം എത്തിച്ച അണിയറ ശില്‍പ്പികളെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

അനൂപ് അമ്ബലപ്പുഴ. said...

നന്നി എല്ലാറ്റിനും.........

sree said...

athe anoope theerthum sariya...

ee ana ethra vedana sahichitta namukku vendi muttu madakki ninnu tharunnu... ennittu pavathine kollakkola cheyyukayalle nammalellam koodiiii...

Iniyenkilum athine athinte vazhikku jeevikkan anuvadikkam namukku....

NEVIL said...

anoop has raised a serious issue.but haree is commenting in an amateur way.anjali old font is more or less a local package and comparitively a less used one.all IT experts have to bear in mind the seriousness of the problem raised by anoop.good on you anoop and well done!

Anil said...

ഇതൊന്നു ശ്രമിച്ചു നോക്കൂ