എന്താണെഴുതേണ്ടതെന്നറിവീല ഓര്‍മ്മകള്‍ -
നിന്നെക്കുറിച്ച് മാത്രമായി തീരുമ്പോള്‍.
എന്റെ സങ്കല്‍പ്പത്തില്‍ എന്റെ സ്വപ്നങ്ങളില്‍,
എന്റെ ഓരോ ജീവസ്പന്ദനങ്ങളില്‍ പോലും,
നിറയുന്ന നിന് നറുംപുഞ്ചിരി -
അതിനുള്ളിലലിയുന്നുവെന് ഹൃദയതാളലയങ്ങളും.
കൂട്ടുകാരി, ഇനി നിന്റെ മിഴികള്‍ നീ നനയാതെ നോക്കണം,
ഉടവുപറ്റീടാതെ നമ്മുടെ സ്നേഹത്തെ ഉണ്മയായ് നിര്‍ത്തണം.
നീ പോകും വീഥിയില്‍ പടരുന്ന കാറ്റിന് സുഗന്ധമായ് മാറണം.
നീ പോയതറിയാതെ പെയ്യുന്ന കാറിനോടൊരു കാര്യമോതണം.
ഇനിയും നനയുവാന്‍ അതിനുള്ളിലലിയുവാന്,
ഇനിയുമെത്തും നമ്മള് -
അന്നും ഒരു കുടം തുള്ളിയാല്‍ ഒരു കാലവര്‍ഷത്തില്‍
നിറവും സുഗന്ധവും നമുക്കായ് നല്‍കണം.

1 comment:
നല്ല നിറവും സുഗന്ധവുമുണ്ടല്ലോ.പിന്നെയെന്നാ എഴുത്ത് നിർത്തിയത്????
Post a Comment